കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകേ ചാടി അപകടം ഡ്രൈവർക്ക് പരിക്ക്



ഇരിട്ടി : കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കൊട്ടുകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ അനിൽ (28) നാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാവിലെ 8.30 തോടെയായിരുന്നു അപകടം. ഇരിട്ടി- കീഴ്പ്പള്ളി റോഡിൽ വെളിമാനം അങ്കണവാടിക്ക് സമീപത്തുവെച്ചാണ് അപകടം. കാട്ടുപന്നി ഓട്ടോറിക്ഷക്ക് മുന്നിൽ ചാടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തിരിച്ചുവീണ അനിലിന് വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും കൈകളിലും പരിക്കേറ്റു. നാട്ടുകാരുടെ നേതൃത്വത്തിൽ അനിലിനെ ഉടൻതന്നെ എടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

Post a Comment

أحدث أقدم

Join Whatsapp

Advertisement