സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; വാശിയേറിയ പോരാട്ടം, പോയിന്റ് നിലയില്‍ കോഴിക്കോട് മുന്നില്‍



കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വര്‍ണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 228 ഇനങ്ങളുടെ ഫലം പുറത്തു വന്നപ്പോള്‍ പോയിന്റ് നിലയില്‍ കോഴിക്കോടാണ് മുന്നിലുള്ളത്. കോഴിക്കോടിന് 896 പോയിന്റാണുള്ളത്. 892 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നാലെയുണ്ട്. 888 പോയിന്റുമായി പാലാക്കാടാണ് മൂന്നാം സ്ഥാനത്ത്.

ഇനി 10 ഇനങ്ങള്‍ മാത്രമാണ് നടക്കാനുള്ളത്. ഈ മത്സരങ്ങളുടെ കൂടെ ഫലം ചാമ്പ്യന്‍ ജില്ലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.

Post a Comment

أحدث أقدم

Join Whatsapp

Advertisement