ഗോണിക്കുപ്പയിൽ ഇരുനില കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരിക്കേറ്റു


കുടക് ജില്ലയിലെ ഗോണിക്കുപ്പയിൽ ഇരു നില കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 1 മണിയോടെ ആയിരുന്നു അപകടം. ഗോണിക്കുപ്പ - മൈസൂർ റോഡിൽ സ്ഥിതിചെയ്യന്ന അമ്പൂർ ദം ബിരിയാണി സെന്റർ പ്രവർത്തിക്കുന്ന 80 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് പൂർണ്ണമായും തകർന്ന് വീണത്. അപകട സമയത്ത് 20തോളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും വലിയ ശബ്ദം കേട്ടപാടെ കുറെ പേർ പുറത്തേക്ക് ഇറങ്ങിയോടി. ഇതിനിടയിൽ കെട്ടിടത്തി്‌ന്റെ അവശിഷ്ടങ്ങളിൽ കുടിങ്ങിപോയവരെ പോലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ആസ്പത്രിയിലേക്ക് മാറ്റി. മൈസൂരു ആസ്പത്രിയിലേക്ക് മാറ്റിയ ഒരാൾ അപകട നില തരണം ചെയ്തിട്ടില്ല. അഞ്ചുപേർ ഗോണിക്കുപ്പ ഗവ ആസ്പത്രിയിലും ചികിത്സയിലാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഹൈവേയിലേക്ക് പതിച്ചതോടെ ഗോണിക്കുപ്പ - മൈസൂരു റൂട്ടിൽ നാലുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബൈപ്പാസ് റോഡ് വഴിയാണ് മൈസൂരു , ബംഗളൂരു ഭാഗങ്ങളിലേക്കുള്ള ഗതാഗതം തിരിച്ചു വിട്ടത്. ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. വീരാജ് പേട്ട എം എൽ എ എ.എസ്. പൊന്നണ്ണ രക്ഷാ പ്രവർത്തനത്തിന് എൻ ഡി ആർ എഫിന്റെ സഹായം തേടി.

Post a Comment

أحدث أقدم

Join Whatsapp

Advertisement