കണ്ണൂരിൽ ലോഡ്ജ് മുറിയിൽ നിന്നും മാരക ലഹരിമരുന്നായ എം ഡി എം എ യും കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടി


കണ്ണൂർ: ലോഡ്ജ് മുറിയിൽ നിന്നും മാരക ലഹരിമരുന്നായ എം ഡി എം എ യും കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടി. വളപട്ടണം പള്ളികുന്നുമ്പ്രം സ്വദേശി എം.മുഹമ്മദ് സിനാൻ (20), വളപട്ടണം മന്നയിലെ സി.ഷെസിൻ (21), അഴീക്കോട് കടപ്പുറം സ്വദേശി പി.പി.ഫർസിൻ (20) എന്നിവരെയാണ് ടൗൺ എസ്.ഐ.എം.സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം 4.50 മണിയോടെ ഫോർട്ട് റോഡിലെ ലോഡ്ജ്മുറിയിൽ നിന്നുമാണ് 5.60 ഗ്രാം എംഡി എം എ യും 3.72 ഗ്രാം കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിലായത്.പ്രതികളിൽ നിന്നും ആയിരം രൂപയും മൂന്ന് മൊബൈൽ ഫോണും മയക്കുമരുന്ന് ഉപയോഗിക്കാൻ സൂക്ഷിച്ച സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Post a Comment

أحدث أقدم

Join Whatsapp

Advertisement