മാരത്തൺ ഓടി റിട്ടയർമെന്റ് വ്യത്യസ്തമാക്കിയ കണ്ണൂർ സിറ്റി പോലീസിന്റെ ഭാഗമായിരുന്ന എസ് ഐ മരിയ ജോസിനെ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ പി എസ് കമ്മീഷണറുടെ ഓഫീസിൽ വെച്ച് അനുമോദിച്ചു.
കണ്ണൂർ സിറ്റി പോലീസിന്റെ മികച്ച കായികതാരങ്ങളിൽ ഒരാളായിരുന്ന ഇദ്ദേഹം മാരത്തൺ ഓടി അവസാനിപ്പിച്ചു കൊണ്ടാണ് തന്റെ റിട്ടയർമെന്റിലേക്ക് കടന്നത്. കണ്ണൂരിൽ നിന്നും കോഴിക്കോട് കൊയിലാണ്ടി മൂടാടിയിലേക്കും തിരിച്ചും 128 കിലോമീറ്ററാണ് ഓടി തീർത്തത് . കൂടെ ഐ ആർ ബിയിലെ പോലീസുകാരനായ ദീപുവും ഉണ്ടായിരുന്നു.
മാരത്തൺ ഓടി അവസാനിപ്പിക്കുന്നതുവരെ കമ്മീഷണറുടെ മേൽ നോട്ടത്തിൽ എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു.
إرسال تعليق