സംസ്ഥാനത്തെ വ്യത്യസ്ഥങ്ങളായ മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കാനും മ്യൂസിയം കമ്മീഷൻ രൂപീകരിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നിയമസഭയില്‍ വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർത്ഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഒട്ടേറെ പുതിയ മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും നിലവിലുള്ള മ്യൂസിയങ്ങളെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി സംസ്ഥാനത്ത് ഒരു മ്യൂസിയം ശൃംഖല തന്നെ രൂപപ്പെട്ടു വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രകടന പത്രികയിലെ വാഗ്ദാനമായ മ്യൂസിയം കമ്മീഷൻ രൂപവത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തീമാറ്റിക്ക് അഥവാ കഥ പറയുന്ന മ്യൂസിയങ്ങള്‍ എന്നതാണ് ആധുനിക മ്യൂസിയം സങ്കല്പം. ഇതനുസരിച്ചാണ് സംസ്ഥാനത്തെ മ്യൂസിയം ഗാലറികള്‍ സജ്ജീകരിച്ചു വരുന്നത്. മ്യൂസിയങ്ങളെ കൂടുതല്‍ ജനകീയവും ജന സൗഹൃദവുമാക്കാൻ പ്രാദേശിക തലത്തില്‍ എല്ലാ മ്യൂസിയങ്ങളിലും മ്യൂസിയം സൗഹൃദസമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
إرسال تعليق