കണ്ണൂർ: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലേക്ക് സ്റ്റുഡന്റ് കൗണ്‍സലര്‍മാരെ നിയമിക്കുന്നു. എം എ സൈക്കോളജി/ എം എസ് ഡബ്ല്യു(സ്റ്റുഡന്റ് കൗണ്‍സലിങ്ങില്‍ പരിശീലനം നേടിയവരായിരിക്കണം).
എം എസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എം എസ് സി ക്ലിനിക്കല്‍/ കൗണ്‍സലിങ് സൈക്കോളജി, എം എസ് ഡബ്ല്യു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 2024 ജനുവരി ഒന്നിന് 25നും 45നും ഇടയില്‍.
പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യോഗ്യരായ ഉദേ്യാഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ മൂന്നിന് രാവിലെ 10.30ന് കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
إرسال تعليق