കവർച്ചക്കെത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേർ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ



കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ചാലാടിൽ കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേരെ ടൗൺ പോലീസ് പിടികൂടി.

വലിയന്നൂർ മതുക്കോത്ത് സ്വദേശി പി.വി സൂര്യൻ (42), വലിയന്നൂർ സ്വദേശി ആനന്ദൻ (55) എന്നിവരാണ് പിടിയിലായത്. ഈ മാസം 16 ന് പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂർ ചാലാട് അമ്പലത്തിന് സമീപത്തെ വീട്ടിൽ പ്രതികൾ കവർച്ചക്കായി എത്തുകയായിരുന്നു. അടുക്കള ജനലിന്റെ കമ്പി ഒടിച്ച് വീടിന് അകത്തു കയറി സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാർ ചെറുത്തതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സി സി ടി വി യും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കൂട്ടു പ്രതിയെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

ടൗൺ ഇൻസ്പെക്ടർ ടോമി ജെ മറ്റം, എസ് ഐമാരായ സവ്യസാചി, പി പി ഷമീൽ, എം അജയൻ, എസ്.സി.പി.ഒമാരായ നാസർ, ഷൈജു, റമീസ്, സനൂപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement