കടവത്തൂർ ടൗണിലെ കടകളിലെ മോഷണം ; പ്രതി പോലീസ് പിടിയിൽ



കടവത്തൂർ ടൗണിലെ കടകളിൽ നടന്ന മോഷണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മെട്രോ ഫാൻസി ഫൂട്ട് വെയർ ഷോപ്പിലും തൊട്ടടുത്ത ഡാസിൽ ഫാൻസിയിലുമാണ് മോഷണം നടന്നത്. പുറത്തെ ചില്ല് വാതിലും ഷട്ടറും തകർത്തിരുന്നു. കോഴിക്കോട് കുറ്റ്യാടി വാണിമ്മൽ സ്വദേശി മുഹമ്മദ്‌ സുഹൈൽ (24) ഉടുക്കറ്റവിട വീട് എന്നയാളെയാണ് പിടിയിലായത്.

അന്വേഷണത്തിൽ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ മോഷ്ടാവ് ബൈക്കിലെത്തിയതായി കണ്ടെങ്കിലും മുഖവും ശരീരവും മറച്ച നിലയിലായിരുന്നു. തുടർന്ന് കോളവല്ലൂർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അതി വിദഗ്ദമായ അന്വേഷണത്തിലോടുവിലാണ് പ്രതി പിടിയിലായത്. ഈ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ അജ്മൽ വളയം സ്റ്റേഷനിലെ മറ്റൊരു കേസിൽ ഉൾപ്പെട്ട് ജയിലിലാണ്. ഇതോടെ കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളും പിടിയിലായി.

കോളവല്ലൂർ ഇൻസ്‌പെക്ടർ സുമിത്ത് കുമാർ, സബ് ഇൻസ്‌പെക്ടർമാരായ സോബിൻ, ഷാജി, പ്രഷീദ്,എ എസ് ഐ മാരായ ശരത്ത്, സഹദേവൻ, സി പി ഒ മാരായ ദീപേഷ്, രാജേഷ്, സജീവൻ, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement