കണ്ണൂർ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം



കണ്ണൂർ:ജില്ലാ ആശുപത്രിയില്‍ എക്കോ/ ടി എം ടി ടെക്‌നീഷ്യന്‍, ഇ സി ജി ടെക്‌നീഷ്യന്‍, ഒ ടി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജിയാണ് എക്കോ/ ടി എം ടി ടെക്‌നീഷ്യന്റെ യോഗ്യത. ഇന്റര്‍വ്യൂ ജൂണ്‍ 22ന് രാവിലെ 10.30ന്. 

ഇ സി ജി ടെക്‌നീഷ്യന് വി എച്ച് എസ് ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് 12 മണി.

ഒ ടി ടെക്‌നീഷ്യന് പ്ലസ്ടു/ സയന്‍സ് മുഖ്യവിഷയമായുള്ള പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി. ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് രണ്ട് മണി. എല്ലാ തസ്തികകള്‍ക്കും മുന്‍പരിചയം അഭികാമ്യം.

താല്‍പര്യമുളളവര്‍ മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement