ഓട്ടോറിക്ഷക്കകത്ത് കയറിയ പാമ്പ് പരിഭ്രാന്തി പരത്തി



ഇരിട്ടി: ഓട്ടോറിക്ഷക്കകത്ത് കയറിയ പാമ്പ് ഏറെനേരം പരിഭ്രാന്തി പരത്തി. പത്തൊമ്പതാം മൈൽ സ്വദേശി ഷാജിയുടെ ഓട്ടോറിക്ഷ ക്കകത്താണ് പെരുമ്പാമ്പിന്റെ കുട്ടി കയറിക്കൂടിയത്. ഷാജി ഓട്ടോറിക്ഷയുമായി പോകുന്നതിനിടയിൽ കീഴൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയതായിരുന്നു. പെട്രോൾ ടാങ്കിന്റെ മൂടി തുറക്കുന്നതിനിടയിലാണ് പാമ്പിനെ കാണുന്നത്. ഇതിനിടയിൽ പാമ്പ് ഡീസൽ ടാങ്കിന് മുകളിൽ കയറിയിരുന്നു. ഇതിനെ പുറത്ത് ചാടിക്കാൻ സ്ഥലത്ത് കൂടിയാരെല്ലാം ചേർന്ന് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. മാർക്ക് പ്രവർത്തകനും വനം വകുപ്പ് താൽക്കാലിക ജീവനക്കാരനുമായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി പെരുമ്പാമ്പിൻ കുട്ടിയാണെന്നറിയിച്ചതോടെയാണ് എല്ലാവര്ക്കും സമാധാനമായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement