പാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണ്ണം



മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽ നിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണ മിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

സ്വർണം കടത്തുന്നതിന് നൂതന വഴികൾ തേടി സ്വർണക്കടത്ത് സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണമാണ് ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചത്.

ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സിൽ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചിട്ടുണ്ട്. എളുപ്പം പിടിക്കാതിരിക്കാൻ ഓരോ തവണയും പുതിയ രീതികൾ പരീക്ഷിക്കുകയാണ് സ്വർണക്കടത്തുകാർ. കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement