ഓൺലൈൻ വഴി ലോണിന് അപേക്ഷിച്ചയാൾക്ക് 5760 രൂപ നഷ്ടമായി.ലോണിന് അപേക്ഷിച്ച ശേഷം ലോൺ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപ്പെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാർജ് ആയി നൽകിയ തുകയോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നു.
മറ്റൊരു പരാതിയിൽ ഓൺലൈൻ ലോൺ ലഭിക്കുന്നതിനായി ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും, ലോണിന് അപേക്ഷിക്കാതെ തന്നെ 3725 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആവുകയും അതിനു ശേഷം ഭീഷണിപ്പെടുത്തി 6000 രൂപ അടപ്പിക്കുകയായിരുന്നു.
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവാതിരിക്കുക. ഇനി അഥവാ തട്ടിപ്പിന് നിങ്ങൾ ഇരയായാൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക
Post a Comment