കൂട്ടുപുഴയിൽ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ



കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. 230 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി ഷിഖില്‍ ആണ് അറസ്റ്റിലായത്.

ബാംഗ്ലൂരില്‍നിന്ന് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നയാളുമാണ് പ്രതി. ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. കൂട്ടുപുഴ ചെക്ക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് , പ്രിവന്‍റീവ് ഓഫീസര്‍ പി യേശുദാസ്, ഗ്രേഡ് പ്രിവന്‍റീവ്വ് ഓഫീസര്‍മാരായ ശ്രീകുമാര്‍, സുജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫെമിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷബ്‌ന എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement