ഇരിട്ടിയിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്


ഇരിട്ടി: ഇരിട്ടിയിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും വാനും കീഴൂർ സബ് രജിസ്റ്റാർ ഓഫീസിന് മുന്നിൽ വെച്ചാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാനിൽ ഉണ്ടായിരുന്ന കീഴ്പ്പള്ളി സ്വദേശി ഡൊമിനിക്ക്, തൃശ്ശൂർ സ്വദേശി റോയ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന വാൻ പെട്ടെന്ന് റോഡിലേക്ക് കയറുന്നതിനിടയിലാണ് അപകടം. വാനിന്റെ വലതുഭാഗം തകർന്നു. ബസ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് ഉൾപ്പെടെ തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി

Post a Comment

أحدث أقدم

Join Whatsapp

Advertisement