കണ്ണൂര്‍ ഇരിട്ടിയില്‍ നടുറോഡില്‍ വച്ച് വാഹനങ്ങള്‍ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. വയോധികനെ ഇടിച്ചിട്ട ശേഷം ഒരു വാഹനം നിര്‍ത്താതെ പോകുകയും പിന്നാലെ വന്ന വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിപ്പോയി. അതിന് പിന്നാലെ വന്ന വാഹനത്തിലുള്ളവരാണ് രാജനെന്ന വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്. വയോധികന്‍ തെന്നി റോഡിലേക്ക് വീഴുകയും പിന്നാലെ വാഹനങ്ങള്‍ ഓരോന്നായി ഇടിക്കുകയുമായിരുന്നെന്നാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

إرسال تعليق