കേരളത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ 6 ട്രെയിനുകള്‍ പുനക്രമീകരിച്ചു
16346 നേത്രാവതി എക്‌സ്പ്രസ് 15 മണിക്കൂര്‍ വൈകി നാളെ പുലര്‍ച്ചെ 1 മണിക്കാകും പുറപ്പെടുക. 22114 കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ് 39 മണിക്കൂര്‍ വൈകി ഓടുകയാണ്. 12522 രപ്തിസാഗര്‍ എക്‌സ്പ്രസ് 12 മണിക്കൂര്‍ വൈകി ഇന്ന് രാത്രി 11 മണിക്കാകും പുറപ്പെടുക. 16335 ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസ് 12 മണിക്കൂര്‍ വൈകി രാത്രി 11.10 ന് പുറപ്പെടും. 22149 എറണാകുളം പൂനെ പൂര്‍ണ എക്‌സ്പ്രസ് ഇന്ന് രാത്രി 10.30 നാകും പുറപ്പെടുക. 20931 കൊച്ചുവേളി ഇന്‍ഡോര്‍ എക്‌സ്പ്രസ് 6 മണിക്കൂര്‍ 35 മിനിറ്റ് വൈകി ഓടുകയാണ്. ദിവസങ്ങളായി തുടരുന്ന നിയന്ത്രണം ദീര്‍ഘ ദൂര യാത്രക്കാരെയാണ് ഏറെ വലക്കുന്നത്.
إرسال تعليق