ബുള്ളറ്റിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് സംഘം പിടികൂടി


ബുള്ളറ്റിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് സംഘം പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി. മുഹമ്മദ് റാഫി (32), ആർ. അഖിലേഷ് (31) എന്നിവരെയാണ് കൂട്ടുപുഴചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുള്ളറ്റിനുള്ളിൽ സൂക്ഷിച്ച നിലയിൽ 240 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച ബുള്ളറ്റും പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് ശക്തമായ പരിശോധനയാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് നടത്തിവരുന്നത്. ആഗസ്റ്റ് 14ന് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ചെക്പോസ്റ്റിൽ ഇതുവരെ അഞ്ചോളം മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. പ്രകാശൻ, സി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, സി.വി. പ്രജിൽ, പി.ആർ. വിനീത് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement