അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത


മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദത്തെയും (low pressure area) കേരളതീരം മുതൽ ഗുജറാത്ത് വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയെയും (offshore trough) തുടർന്ന് മഴ തുടരും. വടക്കു പടിഞ്ഞാറൻ ഇന്ത്യയ്ക്കും പാകിസ്ഥാനും മുകളിലായി തുടരുന്ന മറ്റൊരു തീവ്ര ന്യൂനമർദ്ദം (Deep Depression) ഈ മേഖലയിൽ പ്രളയത്തിനും കനത്ത മഴക്കും കാരണമാകും.

ഈ തീവ്ര ന്യൂനമർദം (Deep Depression) അറബിക്കടലിൽ പ്രവേശിച്ച് ചുഴലിക്കാറ്റ് (cyclonic storm) ആയി മാറാനുള്ള സാധ്യത ഉണ്ട്. അസ്ന എന്ന പേരിൽ ആണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.

Post a Comment

أحدث أقدم

Join Whatsapp

Advertisement