കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോൺ നിരോധനം




കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ ജൂലൈ 11 ന് രാവിലെ മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രോൺ, പാരാ ഗ്ലൈഡർ, ഹാട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. വിമാനത്താവളത്തിന്റെ അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ബാധകം. വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്‌.

Post a Comment

أحدث أقدم

Join Whatsapp

Advertisement