വയത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു




റവന്യൂ മേഖലയിലെ വിപ്ലവകരമായ മാറ്റമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെന്നും അഞ്ഞൂറോളം വില്ലേജ് ഓഫീസുകള്‍ ഇതിനോടകം സ്മര്‍ട്ടാക്കാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ഥ്യമുണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വയത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷനായി. തലശ്ശേരി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും സുതാര്യവും സത്യസന്ധവുമായ വിവരങ്ങളും രേഖകളും നല്‍കുക, വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. എരുവേശ്ശി, ചുഴലി ഉള്‍പ്പെടെ ഇരിക്കൂര്‍ മണ്ഡലത്തിലെ മൂന്നാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാണിത്. ഇരുനിലകളിലായി 166.4 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഓഫീസ് മുറി, വെയിറ്റിംഗ് ഏരിയ, വരാന്ത, റെക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ കം ഡൈനിംഗ്, ടോയ്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 50 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ് ലിസി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി തോലാനി, ഉളിക്കല്‍ ഗ്രാമപഞ്ചായത്തംഗം ആയിഷ ഇബ്രാഹിം, എ ഡി എം കല ഭാസ്‌കര്‍, ഇരിട്ടി തഹസില്‍ദാര്‍ സി.വി പ്രകാശന്‍, വയത്തൂര്‍ വില്ലേജ് ഓഫീസര്‍ എം.എസ് വിനീത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement