ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം ഉറപ്പാക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പാരന്റിംഗ് ക്ലിനിക്ക് ജില്ലയില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കുട്ടികളുടെ സ്വഭാവ -വൈകാരിക വ്യതിയാനങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, പലതരത്തിലുള്ള ആസക്തികള്‍, അനാരോഗ്യകരമായ കുടുംബാന്തരീക്ഷം തുടങ്ങിയവയെ വിദഗ്ദ മാര്‍ഗനിര്‍ദേശങ്ങളിലൂടെ പരിഹരിക്കാന്‍ സഹായിക്കുകയും അതുവഴി കുട്ടികളുടെ ഫലപ്രദമായ വ്യക്തിത്വ വികാസം സാധ്യമാക്കുകയുമാണ് പാരന്റിംഗ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഉത്തരവാദിത്വ രക്ഷാകര്‍തൃത്വക്കുറിച്ച് മാതാപിതാക്കള്‍ക്ക് അവബോധവും രക്ഷാകര്‍തൃത്വത്തില്‍ ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശങ്ങളും പാരന്റിംഗ് ക്ലിനിക്കിലൂടെ നല്‍കി വരുന്നു.
إرسال تعليق