എംഡിഎംഎയുമായി യുവാവ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ




കണ്ണൂർ കക്കാട് വെച്ച് പോലീസ് പെട്രോളിങ്ങിനിടെ സംശയം തോന്നി പരിശോധിച്ചപ്പോൾ പോലീസ് യുവാവിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു.

കക്കാട് സ്വദേശിയായ യാസിർ അറാഫത്തിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്നും നിന്നും 13.05 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. യാസിറിന്റെ വീട്ടിലും ലഹരി വസ്തുക്കൾ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്നും 30.56 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നും ലഹരിവസ്തുക്കൾ തൂക്കി വിൽക്കുവാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിങ്ങ് മെഷീനും പോലീസിന് ലഭിച്ചിട്ടുണ്ട്.

എസ്.ഐമാരായ അനുരൂപ്. കെ, വിൽസൺ പി ജെ എന്നിവരുടെ നേത‍ൃത്വത്തിൽ എ.എസ്.ഐ സക്കീറ, എസ്.സി.പി.ഒമാരായ പ്രമോദ്, മഹേഷ് സി പി, ബിനു. കെ, സി.പി.ഒമാരായ സഫീർ, സനൂപ്, ഉമേഷ്, നവീൻ, ബാബുമണി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടുകയും ലഹരിവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തത്.
#kannurcitypolice #keralapolice #police

Post a Comment

أحدث أقدم

Join Whatsapp

Advertisement