മട്ടന്നൂർ : കെ.എസ്.യു എടയന്നൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിച്ചു. മട്ടന്നൂർ കോൺഗ്രസ്സ് ഭവനിൽ വെച്ച് നടന്ന പരിപാടി കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഐ.ടി.ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിൻ സി.എച്ച് ലീഡർഷിപ്പ് ക്ലാസ്സ് നയിച്ചു. വരാനിരിക്കുന്ന സ്കൂൾ പാർലിമെന്റ് - കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഭരണവിരുദ്ധവികാരം ക്യാമ്പസ്സുകളിൽ പ്രതിധ്വനിക്കുമെന്നും, അതിനായി വിദ്യാർത്ഥികളെ അണിനിരത്തി കെ.എസ്.യു മുന്നോട്ട് പോവുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ, സുഹൈൽ നെല്ലൂന്നി, അഞ്ജന രേണുക മോഹനൻ, റിസാൻ എടയന്നൂർ, നിഹാൽ അലി, ഷെദ ഫാത്തിമ, റിസ്വാൻ ഉളിയിൽ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق