ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ ജനുവരി 30 ന് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നടക്കും. ബിസിനസ് ഡെവെലപ്മെന്റ് മാനേജര്‍, ഫാഷന്‍ അഡൈ്വസേഴ്സ്, ഫാഷന്‍ ഡിസൈനേഴ്സ്, ഓട്ടോമോട്ടീവ് ടെക്നിഷ്യന്‍, ഫീല്‍ഡ് സെയില്‍സ്, ഷോറൂം സെയില്‍സ്, ബാങ്ക് സിറ്റിംഗ് (സെയില്‍സ് എക്സിക്യൂട്ടീവ്) തസ്തികകളിലേക്കുള്ള അഭിമുഖമാണ് നടക്കുക. ഡിഗ്രി/പിജി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാഷന്‍ ഡിസൈനിംഗ്, ഐ.ടി.ഐ ഇന്‍ എംഎംവി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066

إرسال تعليق