കേളകം ∙ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസ് (38) ആണ് മരിച്ചത്. കേളകം പൊയ്യമല കടായം കവലയിൽ ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് മുറിച്ച് നീക്കുന്നതിനിടെ റബർ സമീപത്തെ തെങ്ങിൽ തട്ടി തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ പൗലോസിനെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: വിജിത. മകൾ: ആഞ്ജല.

إرسال تعليق