കരിയാട് നൂറുൽ ഇസ്ലാം അൽ ബിർ പബ്ലിക് സ്‌കൂളിൽ നിർമ്മിച്ച കിഡ്സ് പാർക്ക് പാനൂർ നഗര സഭ ചെയർപേഴ്സൺ ശ്രീമതി നൗഷത്ത് കൂടത്തിൽ ഉത്ഘാടനം ചെയ്തു

 


പുതുശ്ശേരി പള്ളി മഹല്ല് കമ്മറ്റി ഖത്തർ ചാപ്റ്റർ കരിയാട് നൂറുൽ ഇസ്ലാം അൽ ബിർ പബ്ലിക് സ്‌കൂളിന് നിർമിച്ചു നൽകിയ കിഡ്സ് പാർക്ക് ബഹുമാനപ്പെട്ട പാനൂർ നഗര സഭ ചെയർപേഴ്സൺ ശ്രീമതി നൗഷത്ത് കൂടത്തിൽ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ എൻ. കരീം അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രവേശനോൽഘാടനം മഹല്ല് ഖാളി ഹസീബ് ഹുദവി നിർവഹിച്ചു. അൽബിർ കിഡ്സ് ഫെസ്റ്റ് 2022 വിജയികളെ ചടങ്ങിൽ അനുമോദിച്ചു. കൗൺസിലർമാരായ ഹസീന കെ. സി., ഷമീന ഇല്യാസ്, എ. കെ. മമ്മു മാസ്റ്റർ, റമീസ് പി. കെ. നിഹാൽ വാഫി, ലത്തീഫ് പി. പി., റഹൂഫ് പി. കെ. തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

أحدث أقدم

Join Whatsapp

Advertisement