ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടി, വെള്ളം ഇരച്ചുകയറി വീടിനു നാശം; ഒഴുക്ക് നിയന്ത്രിച്ചത് ജെസിബി കൊണ്ടുവന്ന്



കൂത്തുപറമ്പ് :ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം ഇരച്ചുകയറി വീടിനു നാശനഷ്ടം. മൂര്യാട് നരവൂർ എൽപി സ്കൂളിന് സമീപം അടിയറപറമ്പിൽ എൻ.എം.സുരേഷിന്റെ വീട്ടിലാണ് വെള്ളം ഇരച്ചുകയറിയത്.   മൂര്യാട് നൂഞ്ഞുമ്പായി ഭാഗത്തേക്ക് പോകുന്ന പ്രധാന പൈപ്പാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് പൊട്ടിയത്.

10 മീറ്ററിലേറെ ഉയരത്തിൽ വെള്ളം ഉയർന്നു പൊങ്ങി സമീപത്തെ വീടിന്റെ മുകൾ നിലയിലേക്കാണ് ചീറ്റിക്കയറിയത്.  കിടപ്പുമുറിയുടെ ജനൽ വഴിയാണ് വെള്ളം അകത്തെത്തിയത്. ഇത് സ്റ്റെയർകെയ്സ് വഴി താഴത്തെ നിലയിലേക്കും ഒഴുകിയിറങ്ങി. പരിഭ്രാന്തരായ വീട്ടുകാർ പുറത്തിറങ്ങി. 

വിവരമറിഞ്ഞെത്തിയ നാട്ടുകാർ സമീപത്തുനിന്നും ജെസിബി കൊണ്ടുവന്നാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചത്. കട്ടിൽ, കിടക്ക, വസ്ത്രങ്ങൾ, കുട്ടികളുടെ പാഠപുസ്തകങ്ങൾ എന്നിവ വെള്ളത്തിൽ കുതിർന്ന് നശിച്ച നിലയിലാണ്. വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ച് ലൈൻ ഓഫ് ചെയ്തെങ്കിലും പിന്നെയും സമയം എടുത്താണ് വെള്ളത്തിന്റെ ഒഴുക്ക് പൂർണമായും നിലച്ചത്. നാട്ടുകാരും നഗരസഭാ അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement