ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


പിണറായി ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും / മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തിപരിചയവും / ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വിശ്വകര്‍മ-പ്രയോറിറ്റി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തില്‍ നോണ്‍പ്രയോറിറ്റി വിഭാഗത്തെയും ഇവരുടെ അഭാവത്തില്‍ എല്‍ സി / എഐ വിഭാഗത്തില്‍പെട്ടവരെയും അവരുടെയും അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറി പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി വിഭാഗത്തെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം, മുന്‍ഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡുമായി ജനുവരി 22ന് രാവിലെ പത്ത് മണിക്ക് കമ്പനിമെട്ടയിലുള്ള പിണറായി ഗവ ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902384160

Post a Comment

أحدث أقدم

Join Whatsapp

Advertisement