പെരളശ്ശേരിയിൽ സ്കൂളിന് സമീപം നാടൻ ബോംബ് കണ്ടെത്തി



പെരളശ്ശേരി : പെരളശ്ശേരി പഞ്ചായത്തിൽ നാടൻ ബോംബ് കണ്ടെത്തി. പെരളശ്ശേരി വടക്കുമ്പാട് എൽ.പി സ്കൂൾ പരിസരത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്.

വിവരമറിഞ്ഞ് പ്രദേശത്ത് എത്തിയ ചക്കരക്കൽ പോലീസും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും പ്രദേശത്ത് തെരച്ചിൽ നടത്തി. തിങ്കളാഴ്ച്ച രാവിലെ കാട് വെട്ടിത്തളിക്കുന്നതിനിടയാണ് തൊഴിലാളികൾ ബോംബ് കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement