വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ 59കാ​രി​യു​ടെ ശസ്ത്രക്രിയ ഇന്ന്; ഡോക്ടറെയും നഴ്സിനെയും സ​സ്​​പെ​ന്‍റ്​ ചെ​യ്തു, കേസെടുത്ത് മനുഷ്യാവകാശ കമീഷൻ



ആല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്​​ത്രി​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ 59കാ​രി​ ഉ​ഷ ജോ​സ​ഫി​ന്റെ ശ​സ്ത്ര​ക്രി​യ ഇന്ന് കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ തീ​രു​മാ​നി​ച്ച​ത്.

പു​ന്ന​പ്ര സ്വ​ദേ​ശി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലെ വീ​ഴ്ച കാ​ര​ണം ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​ വ​ന്ന​ത്. അ​ഞ്ച് വ​ർ​ഷം മു​മ്പ്​ ഗ​ർ​ഭാ​ശ​യം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ ഉ​ഷ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടാ​ണ് ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

അതേസമയം, ശ​സ്​​ത്രി​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ 59കാ​രി​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ഏ​ഴു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

അതിനിടെ, ആ​ല​പ്പു​ഴ, വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ പി​ഴ​വി​ൽ ന​ട​പ​ടിയുമായി ആ​രോ​ഗ്യ ​വ​കു​പ്പ്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ. ​ജെ. ഷാ​ഹി​ദ​യെ​യും ന​ഴ്​​സ്​ പി.​എ​സ്. ധ​ന്യ​യെ​യും ആ​രോ​ഗ്യ ​വ​കു​പ്പ്​ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ന്‍റ്​ ചെ​യ്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement