കണ്ണൂർ നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; 765 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ



കണ്ണൂർ : കണ്ണൂർ നഗരത്തിൽ 765 ഗ്രാം എംഡിഎംഎയുമായി 3 പേർ ടൗൺ പൊലീസിന്റെ പിടിയിലായി. നീർച്ചാൽ സ്വദേശികളായ കെ.വി.റിഷാദ് (28), കെ.വി.റംഷിദ് (26), കോയ്യോട് സ്വദേശി കെ.ഇൻഫാൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 8ന് ലഹരിമരുന്നുമായി കാൽടെക്സിൽ കാറിലെത്തിയ സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നാണു പൊലീസ് പിടികൂടിയത്.

പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പ്രതികളുടെ മൊബൈൽ ഫോണുകളും സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നിർദേശ പ്രകാരം ടൗൺ എസ്ഐ കെ.അനുരൂപ്, എസ്ഐ പ്രമോദ്, സിവിൽ പൊലീസ് ഓഫിസർമാരായ നിധീഷ്, സനൂപ്, കിരൺ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement