മാനന്തവാടിയിൽ കാറിനുള്ളിൽ തീ കൊളുത്തി യുവാവ്, ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കൾക്കും പൊള്ളലേറ്റു



മാനന്തവാടി :
എരുമത്തെരുവിൽ കാറിന് തീപിടിച്ച്
ഒരു മരണം. കണ്ണൂര്‍ ഇരിട്ടി കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്നു കുട്ടികളും ചികിത്സയിലാണ്. പോണ്ടിച്ചേരി റജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.

സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് സൂചന.

സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും, തനിക്കു ധാരാളം പണം ലഭിക്കാനുണ്ടെന്നും സജീറിന്റേതായി പുറത്തുവന്ന ഒരു വിഡിയോയിൽ ഇയാൾ പറയുന്നുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement