തലശ്ശേരി: 23 വയസ്സിന് താഴെയുള്ള ആൺ-പെൺ കുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ക്രിക്കറ്റ് മത്സരത്തിനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഞായറാഴ്ച രാവിലെ ഒൻപത് മുതൽ കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
2003 സെപ്തംബർ മാസം ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം.
താൽപര്യമുള്ളവർ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന രേഖയുമായി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തണം.
ഫോൺ: 9605 004 563, 9645 833 961.

إرسال تعليق