ഫെബ്രുവരി 23 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി പരിസ്ഥിതി പുനരുദ്ധാരണത്തിന്റെ പത്ത് വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും. ജില്ലാതല പ്രശ്നോത്തരി, പ്രബന്ധരചന മത്സര വിജയികളായ വിദ്യാര്‍ഥികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുംജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

إرسال تعليق