കണ്ണൂർ സിറ്റി പോലീസിന് പുതിയ ആസ്ഥാനം; 4 കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും.




കണ്ണൂർ സിറ്റി പോലീസിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം 2026 മാർച്ച് 04 ബുധനാഴ്ച നടക്കും. വൈകുന്നേരം 03.00 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി കെട്ടിടങ്ങൾ നാടിന് സമർപ്പിക്കും.

കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി ശ്രീ. യതീഷ് ചന്ദ്ര ജി. എച്ച് ഐപിഎസ് സ്വാഗതം ആശംസിക്കും. 
 
കണ്ണൂരിൽ നാലു നിലകളിലായി 12.625 കോടി രൂപ ചെലവിൽ നിർമ്മിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, തളാപ്പിൽ മൂന്ന് നിലകളിലായി 1.89 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറ് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ, കൂത്തുപറമ്പിൽ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഓഫീസിന് മുകളിലായി 51 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സെൻട്രൽ കസ്‌റ്റോഡിയൽ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയും കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിനു മുകളിലായി പുതുതായി നിർമ്മിച്ച ട്രെയിനിംഗ് സെന്ററുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര കണ്ണൂർ എം.പി ശ്രീ. കെ. സുധാകരൻ, വടകര എം.പി ശ്രീ. ഷാഫി പറമ്പിൽ, രാജ്യസഭാംഗങ്ങളായ ഡോ. വി. ശിവദാസൻ, ശ്രീ. പി. സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.  
തളിപ്പറമ്പ് എം.എൽ.എ ശ്രീ. എം വി ഗോവിന്ദൻ മാസ്റ്റർ, കൂത്തുപറമ്പ് എം.എൽ.എ ശ്രീ. കെ. പി. മോഹനൻ, മട്ടന്നൂർ എം.എൽ.എ ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ, പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ്, അഴിക്കോട് എം.എൽ.എ ശ്രീ. കെ. വി. സുമേഷ്, കല്യാശ്ശേരി എം.എൽ.എ ശ്രീ. എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ & സെഷൻസ് ജഡ്ജി ശ്രീ. കെ. ടി. നിസാർ അഹമ്മദ്, ജില്ലാ കലക്ടർ ശ്രീ. അരുൺ കെ വിജയൻ ഐ.എ.എസ്, കൗൺസിലർ അഡ്വ. ലിഷ ദീപക്, കെ.പി.ഒ.എ സെക്രട്ടറി ശ്രീ. പ്രസാദ്. എൻ. കെ, കെ.പി.എ സെക്രട്ടറി ശ്രീ. സിനീഷ്. വി എന്നിവർ ആശംസകൾ നേരും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐ.പി.എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തും.

Post a Comment

أحدث أقدم

Join Whatsapp

Advertisement