തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ മത്സരിക്കാൻ കെ.കെ ശൈലജ. മത്സരിക്കാൻ തയ്യാറെന്ന് കെ.കെ ശൈലജ ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റിൽ നിലപാടറിയിച്ചു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റിൽ പാർട്ടി സ്വീകരിച്ചേക്കും.
യുഡിഎഫ് പിടിച്ചെടുത്ത പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത. നിലവിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ എംഎൽഎയായ ശൈലജയെ മാറ്റി പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ ധാരണയെന്നാണ് പുറത്തുവരുന്ന വിവരം.അതേസമയം, നിലവിൽ തലശ്ശേരി എംഎൽഎയും സ്പീക്കറുമായ എ.എൻ ശംസീറിനെ ഇത്തവണ പരിഗണിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. പകരം, തലശ്ശേരിയിൽ കാരായി രാജനെ കളത്തിലിറക്കാനാണ് ധാരണ. തളിപ്പറമ്പിൽ പി.കെ ശ്യാമളയും പൊന്നാനിയിൽ എം.കെ സക്കീറും മത്സരിച്ചേക്കും. പിഎസ്‌സി മുൻ ചെയർമാനാണ് സക്കീർ.

Post a Comment