കണ്ണൂർ: 2026 പൊതു പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ആവശ്യത്തിലേക്കായി ആവശ്യമായ ദിവസങ്ങളിലെല്ലാം വീഡിയോഗ്രാഫറെ ഏര്‍പ്പെടുത്തുന്നതിനും വീഡിയോയുടെ പകര്‍പ്പ് റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നതിനുമായി സ്ഥാപനങ്ങള്‍/വ്യക്തികളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷനുകള്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് മൂന്നുമണിക്കകം കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.50 മുതല്‍ മൂന്നുമണിവരെ മാത്രം tlbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700645

إرسال تعليق