ദുബൈ: ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോൺ പതിച്ച് ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പ്രവാസികൾക്ക് നിസാര പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു ഇന്ത്യക്കാരനും രണ്ട് ഘാന പൗരൻമാർക്കും ഒരു ബംഗ്ലാദേശ് പൗരനുമാണ് പരിക്കേറ്റതെന്ന് ദുബൈ മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു.
സംഭവം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ചെറിയ തടസ്സം നേരിട്ടിരുന്നുവെങ്കിലും മാർച്ച് ഏഴു മുതൽ ദുബൈ, ആൽ മക്തൂം വിമാനത്താവളങ്ങളിൽ പ്രവർത്തനം ഭാഗികമായി തുടരുകയാണ്.
അതേസമയം, ഉച്ചയോടെ ദുബൈയിൽ കേട്ട ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതുമായി ബന്ധപ്പെട്ടുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നം അധികൃതർ അഭ്യർഥിച്ചു.
നിലവിലെ യാത്ര സമയക്രമീകരണം മാറിക്കൊണ്ടിരിക്കുന്നതിനാൽ വിമാന കമ്പനികൾ യാത്ര സ്ഥിരീകരിച്ചതായി ബന്ധപ്പെട്ടില്ലെങ്കിൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യരുത്.

إرسال تعليق