മേലെചൊവ്വ മേൽപ്പാലം പണി ചൊവ്വയിൽ വൻകുരുക്ക്



മേലെചൊവ്വ : മേൽപ്പാലത്തിന്റെ പൈലിങ്‌ തുടങ്ങിയതോടെ മേലെചൊവ്വയിൽ വൻ ഗതാഗതക്കുരുക്ക്. താഴെചൊവ്വമുതൽ മേലെചൊവ്വവരെയും കണ്ണോത്തുംചാൽമുതൽ മേലെചൊവ്വ വരെയുമാണ് വാഹനക്കുരുക്ക്. പ്രധാന റോഡ് അടച്ചാണ് പൈലിങ്‌ നടത്തുന്നത്. ഇരുവശങ്ങളിലെയും ഇടുങ്ങിയ സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഈ ഭാഗം ടാർ ചെയ്യാത്തതിനാൽ വാഹനങ്ങൾക്ക് ഇഴഞ്ഞിഴഞ്ഞ് പോകേണ്ട സ്ഥിതിയാണ്. പ്രദേശം പൊടിയിലും മുങ്ങുന്നു. ഇത് യാത്രക്കാരെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നു. ഗതാഗക്കുരുക്ക് നിയന്ത്രിക്കാൻ പോലീസുകാരും പ്രയാസപ്പെടുകയാണ്. സർവീസ് റോഡ് ടാർ ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ബസൂകൾ റൂട്ട് മാറി ഓടുന്നു

കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസുകൾ റൂട്ടുമാറി ഓടുന്നതായി പരാതി. കണ്ണൂരിൽനിന്ന് സിറ്റി വഴി തോട്ടട-നടാൽ വഴി സർവീസ് നടത്തുന്നത് കാരണം കണ്ണൂരിൽനിന്ന് ചാലവരെയുള്ള ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി. ചില ബസുകൾ മാത്രമാണ് ചൊവ്വ-ചാല വഴി കടന്നുപോവുന്നത്. ഓരോ സ്റ്റോപ്പിലും ബസ് പ്രതീക്ഷിച്ച് നിന്ന യാത്രക്കാർ നിരാശപ്പെടുകയാണ്. ചാല കവല വഴി വരാതെ ദേശീയപാതയിലുടെ വഴിതിരിച്ചുപോകുന്നതും യാത്രക്കാരെ ബാധിക്കുന്നുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement