വര്ഷങ്ങളായി ഇരിട്ടി മേഖലയിൽ താമസമാക്കി തേൻ വില്പനയുടെ മറവിൽ മലയോര മേഖലയിൽ വൻതോതിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി കുലശേഖരത്തെ പുഷ്പരാജ് (52) ആണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും വാടക വീട്ടിൽ നിന്നുമായി പോലീസ് 10 ലക്ഷത്തിലേറെ വിലവരുന്ന 35ചാക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി.
ശനിയാഴ്ച പുലർച്ചെ 4.30 ന് കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിനു സമീപം ഇരട്ടി എസ്‌ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി പിടിയിലാവുന്നത്. കർണാടകത്തിൽ നിന്ന് വരികയായിരുന്ന ഇയാൾ സഞ്ചരിച്ച കാറിൽ 26 ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് ഉണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ ഉളിക്കൽ വട്യാംതോടിലെ കടമനക്കണ്ടി കോളനിയിലെ വാടകവീട്ടിൽ നിന്നും ഉളിക്കൽ പോലീസിന്റെ സഹായത്തോടെ ഒൻമ്പത് ചാക്ക് ഫാൻ മസാലകൾ കൂടി പിടികൂടി.
കഴിഞ്ഞവർഷവും ഇയാളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. കാക്കയങ്ങാട് കായപ്പനച്ചിയിലെ വാടകവീട്ടിൽ നിന്നും കരിക്കോട്ടക്കരി പോലീസ് 20 ചാക്ക് പാൻ ഉൽപ്പന്നങ്ങളാണ് അന്ന് പി്ടിച്ചെടുത്തത്. സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന പാൻ ഉൽപ്പന്നങ്ങളും ഇരിട്ടി പോലീസ് പിടികൂടിയിരുന്നു. ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും 21750 പാക്കറ്റും വട്യാം തോട്ടിലെ വാടക വീട്ടിൽ നിന്നും10,000 പാക്കറ്റുകളുമാണ് പോലീസ് പിടിച്ചെടുത്തത് .
തിരഞ്ഞെടുപ്പ് തീയ്യതിപ്രഖ്യാപിക്കുംമുൻമ്പ് പരമാവധി സംഭരിക്കുക ലക്‌ഷ്യം
തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതോടെ സുരക്ഷാ നടപടികൾ ശക്തമാക്കുകയും ഇതരസംസ്ഥാനത്തു നിന്നും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് സംസ്ഥാനാതിർ്തതിയിലും പ്രത്യേക പരിശോധന ഉണ്ടാകും. അതിന് മുൻപ് പരമാവധി പുകയില ഉത്പന്നങ്ങൾ കർണാടകത്തിൽ നിന്ന് കടത്തി കേരളത്തിൽ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് എസ്‌ഐ കെ ഷറഫുദ്ദീൻ പറഞ്ഞു. പിടികൂടിയ വസ്തുക്കൾക്ക് വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരും . ജില്ലയിലെ പാറമടകളിലും ചെങ്കൽ മേഖലയിലും തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് വൻതോതിൽ ഇത്തരം ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നിരിക്കുന്നത്. പോലീസ് സംഘത്തിൽ എസ്‌ഐക്ക് പുറമേ സിപിഒ ഷിജിത്ത്, എസ്പിയുടെ ഡാൻസാഫ് ടീമിലെ അംഗങ്ങളായ അനൂപ്, ഷൗക്കത്തലി, ജിജിമോൻ, ഷിജോയ് രതീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു

إرسال تعليق