അയ്യൻകുന്ന് പഞ്ചായത്തിലെ വലിയ പറമ്പുംകരിയിൽ വീട്ടുകിണറ്റിൽ ഡീസൽ കലരുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ സമീപത്തെ പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ മടക്കിയയച്ചു. കഴിഞ്ഞ ദിവസവും കോൺട്രാക്ടർ എത്തി ടാങ്ക് ഉയർത്തി പരിശോധിക്കാൻ ശ്രമവും നാട്ടുകാർ തടഞ്ഞിരുന്നു. അന്ന് പഞ്ചായത്തു പ്രസിഡന്റ് മിനി വിശ്വനാഥന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കമ്പനി എഞ്ചിനീയർ എത്തി പരിശോധന നടത്തിയാൽ മാത്രമേ പമ്പ് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ എന്ന് താഹിറുമാനിച്ചിരുന്നു. ആദ്യം ഡീസലിന്റെ സാനിധ്യം കണ്ടെത്തിയപ്പ്ൾ പരിശോധനക്കെത്തിയ സെയിൽ മാനേജർ തന്നെ വീണ്ടു പരിശോധനക്കെത്തിയതാണ് പ്രവർത്തി തടയാൻ ഇടയാക്കിയത്. ജനങ്ങൾ പ്രതിഷേധിച്ചതോടെ പരിശോധനക്കെത്തിയവർ തിരിച്ചു പോവുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് പാമ്പിന് സമീപത്തെ പൂത്തോട്ടാൻ സജിയുടെ വീട്ടു കിണറിൽ ഡീസലിന്റെ സാനിധ്യം കാണുന്നത്. ഇതിനു മുൻപ് സമീപത്തെ തോട്ടിലെ വെള്ളത്തിലും ഡീസൽ കലർന്നതായി കണ്ടെത്തിയിരുന്നു. അന്ന് പരിശോധനക്കെത്തി പമ്പിൽ നിന്നും ഡീസൽ ചോരുന്നില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥൻ തന്നെ പരിശോധനക്കെത്തുന്നതിൽ തങ്ങൾക്കു വിശ്വാസം ഇല്ലെന്നറിയിച്ചു കൊണ്ടാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. വിഷയത്തിൽ പഞ്ചായത്ത് ഇടപെട്ടു നിരവധിതവണ ഇ മെയിൽ മുഖേന ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയെ പരാതി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്ന കാര്യം പോലും കൃത്യമായി അറിയിച്ചിരുന്നില്ലെന്നും വന്നയാൾ എഞ്ചിനീയർ ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും പ്രസിഡന്റ് പറഞ്ഞു. ടാങ്ക് ഉറപ്പിക്കുന്ന സ്ഥലവും ചുമരും കോൺക്രീറ്റ് ചെയ്തു സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിങ്കളാഴ്ച മുതൽ ടാങ്കിൽ വെള്ളം നിറച്ചു ലീക്ക് പരിശോധന നടത്താനാണ് തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം കണ്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ഷെമീന ബാബു, ലൈലാമ്മ മാത്യു, അനീഷ് കെ പോൾ കരിക്കോട്ടക്കരി പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

إرسال تعليق