സഫലം അധ്യാപക സംഗമവും വിജയോത്സവവും



ഇരിട്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ല സഫലം അധ്യാപക സംഗമവും വിജയോത്സവവും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ബിപിസി കെ. നിശാന്ത് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ശ്രീകാന്ത്, ടി.പി. ശാദിയസഹല, സി.എ. രശ്മി, പി.സജ്‌ന, അശ്വന്ത് ആലക്കണ്ടി, സുധി, സൗരവ് ദിലീപ്, ഉപജില്ല കണ്‍വീനര്‍ കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഈ വര്‍ഷം സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ ജില്ലാതലത്തില്‍ വിജയികളായവര്‍ക്കും വാങ്ങ്മയം ഉപജില്ല മത്സരത്തില്‍ വിജയികളായവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. അവധിക്കാലത്ത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വായനാ മത്സരം സംഘടിപ്പിക്കും.
വിജയികള്‍ : എല്‍പിവിഭാഗം: എസ്. സായ് പാര്‍വ്വതി, ജോഹന തെരേസ ജോജി (ജിഎച്ച്എസ്, പാല), യുപി വിഭാഗം : കെ. നന്ദിക (ജിയുപി, തില്ലങ്കേരി), അഷ്മിക സുരേഷ് (ജിയുപി, മേനച്ചോടി), എച്ച്എസ് വിഭാഗം : ദേവനന്ദ് വി.സി. (ജിഎച്ച്എസ്, ആറളം), ഇമ്മാനുവല്‍ റോയ്‌സ് ജോണി (സെന്റ് ജോസഫ് പേരാവൂര്‍).

Post a Comment

أحدث أقدم

Join Whatsapp

Advertisement