തലശ്ശേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തലശ്ശേരി ഏരിയ സമ്മേളനം പേപ്പർ പാലസിൽ വച്ച് നടന്നു. തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാജ വൈദ്യത്തിനെതിരെയുള്ള തുറന്ന ആഹ്വാനമായിരുന്നു ഏരിയാ സമ്മേളനം.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തലശ്ശേരി ഏരിയ പ്രസിഡൻറ് ഡോ. അഖിൽ വി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ ഡോ. ബിനോയ് യുപി, ഡോ. അനൂപ് ടി ജോർജ് എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി ഡോക്ടർ ലിനീഷ സ്വാഗതവും പി, ഡോക്ടർ സെബിന നന്ദിയും പറഞ്ഞു. ഏരിയാ സമ്മേളനത്തിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി ഡോ. സെബിന, സെക്രട്ടറി ഡോ. ലിനീഷ, ട്രഷറർ ഡോക്ടർ ജോഷില, വനിതാ കമ്മറ്റി ചെയർപേഴ്സൺ ഡോ. ശ്രുതി മോഹൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

إرسال تعليق