നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂർ സിറ്റി പോലീസിന്റെ ഡിപ്ലോയ്മെന്റ് സ്കീം പ്രസിദ്ധീകരിച്ചു




കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി കണ്ണൂർ സിറ്റി പോലീസ് തയ്യാറാക്കിയ ഇലക്ഷൻ ഡിപ്ലോയ്മെന്റ് സ്കീം(സുരക്ഷാ വിന്യാസ പദ്ധതി) പ്രസിദ്ധീകരിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ് ആണ് സുരക്ഷാ പദ്ധതി ഔദ്യോഗികമായി പുറത്തിറക്കിയത്.

കമ്മീഷണർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. ജോൺ എ. വി., വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയും എ.എസ്.പിയുമായ ശ്രീ. അഭിഷേക് ഷിറ ഐപിഎസ്, എസ്.ഐ.മാരായ ശ്രീ. അഷ്റഫ്, ശ്രീ. ഷാജി എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനം കൃത്യമായി ഏകോപിപ്പിക്കുന്നതിനും സമാധാനപരമായ പോളിംഗ് ഉറപ്പുവരുത്തുന്നതിനും ഈ പുതിയ വിന്യാസ പദ്ധതി സഹായകമാകും.

Post a Comment

أحدث أقدم

Join Whatsapp

Advertisement