ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൈക്കടപ്പുറം വേണുഗോപാൽ മെമ്മോറിയൽ യുപി സ്കൂളിന് സമീപത്തെ പരേതനായ കുഞ്ഞികണ്ണൻ – ബേബി ദമ്പതികളുടെ മകൻ സന്തോഷ് (40)ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൈക്കടപ്പുറത്തെ ബാർബർ തൊഴിലാളിയാണ് മരണപ്പെട്ട സന്തോഷ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റഫീഖിനെ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചീമേനിയിൽ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. ബീന ആണ് ഭാര്യ. ഹരിനന്ദനൻ, രുദ്രതേജ് എന്നിവരാണ് മക്കൾ. സതീഷ്, സുബാഷ് എന്നിവരാണ് സഹോദരങ്ങൾ.

إرسال تعليق