നാളത്തെ ഹർത്താൽ: കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ



നാളെ ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താലിൽ സ്വകാര്യ ബസ് സർവ്വീസ് മുടങ്ങില്ല. പതിവ് പോലെ സർവ്വീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു.

കടകമ്പോളങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരിയും പറഞ്ഞു. നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم

Join Whatsapp

Advertisement