നായിക്കാലി - കൊളപ്പ റോഡ് പ്രവർത്തി ഉടൻ പൂർത്തികരിക്കുക : കോൺഗ്രസ്സ്



പാളാട് : 4 കോടിയോളം ചെലവിട്ട് നടത്തുന്ന നായിക്കാലിപ്പാലം - കൊളപ്പ റോഡിന്റെ നിർമ്മാണ പ്രവർത്തി നിലച്ചിട്ട് മാസങ്ങളായി. പ്രവർത്തിയുടെ ഭാഗമായി റോഡ് കിളച്ചിട്ടതിനാൽ പൊടിപടലങ്ങൾ കൊണ്ട് വഴിയാത്രക്കാർക്ക് നടന്നുപോവാൻ പോലും പറ്റാത്ത സ്ഥിതിയാവുകയും, അടുത്തുള്ള വീട്ടുകാർ വലിയ ദുരിതത്തിലുമാണ്. നിലവിൽ പേരിന് ഒരു ജെ.സി.ബി മാത്രം പ്രവർത്തിപ്പിച്ച് കൊണ്ടുള്ള പണിയും, കൂടെ വെള്ളം നനയ്ക്കലും അല്ലാതെ മറ്റൊന്നും നടക്കുന്നില്ല. നിരവധി തവണ അധികൃതരുമായി നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം കോൺഗ്രസ്സ് ഇടപെടൽ നടത്തിയെങ്കിലും മെറ്റീരിയലിന്റെ അഭാവമാണെന്നും, സ്ഥലം എം.എൽ.എ യുടെ ഭാഗത്ത്‌ നിന്ന് ഈ രീതിയിൽ പണിപൂർത്തീകരിച്ചാൽ മതിയെന്നാണ് നിർദ്ദേശം ലഭിച്ചതെന്നുതുമാണ് വാദം. എത്രയോ നാളുകൾക്കു മുമ്പ് തന്നെ പൂർത്തീകരിക്കേണ്ട റോഡിൻ്റെ പണിയാണ് മഴക്കാലം എത്താറായിട്ടും ഇഴഞ്ഞു നീങ്ങുന്നത്. മഴപെയ്തു റോഡിൻറെ നിർമ്മാണ പ്രവർത്തനം താറുമാറാകുവാനും പ്രദേശവാസികൾ കൂടുതൽ ദുരിതത്തിലാകുവാനുമാണ് അധികൃതർ കാത്തുനിൽക്കുന്നതെന്നും, ഈ സ്ഥിതി തുടരുകയാണെങ്കിൽ ജനകീയമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് മുന്നറിയിപ്പ് നൽകി. മണ്ഡലം വൈസ് പ്രസിഡന്റ്‌ പി.കെ സുരേഷ് ബാബു, ബൂത്ത്‌ പ്രസിഡന്റ്‌ കെ.കെ രഞ്ജിത്ത്, മുഹമ്മദ്‌ സ്വാലിഹ്,സി. രമണി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement