ആംനസ്റ്റി സ്‌കീം പ്രകാരം 2024 ഡിസംബര്‍ 31 വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ചലാനുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഇ ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹകരണത്തോടെയുള്ള കൗണ്ടറുകള്‍ മട്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ആംനസ്റ്റി കൗണ്ടര്‍, പോലീസിന്റെ സഹകരണത്തോടെ ഏപ്രില്‍ 29 ന് ജില്ലയിലെ എല്ലാ ആര്‍ ടി ഓഫീസുകളിലും തുറന്നു പ്രവര്‍ത്തിക്കും.

إرسال تعليق