ശ്രീകണ്ഠപുരം :- ചെമ്പേരി പുറഞ്ഞാണിൽ റോഡരികിൽ കേബിൾ ജോലിക്കിടെ കുഴഞ്ഞു വീണ് ഇന്റർ ലോക്കിൽ തലയിടിച്ച് കുടിയാൻമല സ്വദേശി ഷൈബിൻ ബാബു (35) മരിച്ചു. തിട്ടിന്റെ മുകളിൽ ജോലി ചെയ്യുമ്പോഴാണ് വീണത്.
ഉടൻ ചെമ്പേരി വിമല ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ കുടിയാൻമല അനുപമ ഗ്രന്ഥാലയത്തിലും വീട്ടിലും പൊതുദർശനത്തിന് ശേഷം 3.30 ന് പൂപ്പറമ്പ ശ്മശാനത്തിൽ സംസ്കരിക്കും.

إرسال تعليق